ഭൂമി ശാസ്ത്രം

പ്രസിദ്ധമായ കനോലി കനാൽ ഉൾപ്പെടെ നിരവധി തോടുകളും തണ്ണീർത്തടങ്ങളും ഉൾപ്പെടുന്ന ഫലഭൂയിഷ്ഠമായ ഭൂമിയാണ് പഞ്ചായത്തിലുള്ളത്. കുന്നും മലകളും ഇല്ലാത്ത ഭൂമിശാസ്ത്രപരമായ പ്രത്യേകത ഗ്രാമപഞ്ചായത്തിനെപറ്റി എടുത്തു പറയേണ്ടതാണ്. പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശവും നിലം ഇനത്തിൽ പെട്ടതാണ്. മണൽ കലർന്ന ചെളിമണ്ണും പൂഴി മണലും ഭൂമിശാസ്ത്രപരമായ പ്രത്യേകത പറയുമ്പോൾ പ്രത്യേകം പരാമർശിക്കേണ്ടതാണ്. തീരദേശം ഉൾപ്പെടുന്ന പടിഞ്ഞാറൻമേഖലയിൽ മണൽ കലർന്ന മണ്ണാണ് ഉള്ളത്.

ഭൂപ്രകൃതിയനുസരിച്ച് സമതലവും തീരദേശ സ്വഭാവവുമുള്ള പ്രദേശമാണിത്. പഞ്ചായത്തിൽ തെങ്ങും നെല്ലും പ്രധാന കൃഷിവിളകളാണ്. അഴീക്കല്‍ തടാകം പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സാണ്. കൂടാതെ തോട്ടീരി തോട്, ചെമ്പൻ തോട്, മണത്തലതോട്, കാളാട് തോട്, മുട്ടഞ്ചേരി തോട്, തോട്ടായി തോട് തുടങ്ങിയ ചെറുതോടുകൾ ജലസേചനത്തിനും പ്രകൃതിസംരക്ഷണത്തിനും സഹായിക്കുന്നു.